അഭിറാം മനോഹർ|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:07 IST)
കൊവിഡ് ഭീഷണിയെ പറ്റി സംസ്ഥാനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ലോക്ക്‌ഡൗൺ ഒരു ചരിത്രപരമായ തീരുമാനമായിരുന്നുവെന്നും മഹാമാരിയോട് സർക്കാർ വേഗത്തിലാണ് പ്രതികരിച്ചതെന്നും
ഹർഷവർധൻ പറഞ്ഞു.
അതേസമയം കൊവിഡ് പോരാട്ടത്തിൽ മരണപ്പെട്ട് ഡോക്‌ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഐഎംഎ രംഗത്തെത്തി. ക്ഒവിഡ് വിരുദ്ധ പോരാട്ടത്തിൽ മരണപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍, നഴ്‍സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര് എന്നിവരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ പൂർണ്ണമായ വിവരങ്ങളില്ലെന്ന് സർക്കാർ അറിയിച്ചത്.