1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. I got Vaccinated:Noorin Sheriff

വാക്‌സിന്‍ സ്വീകരിച്ച് നടി നൂറിന്‍ ഷെരീഫ്

നൂറിന്‍ ഷെരീഫ്
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. കൊറോണക്കെതിരെയുള്ള സുരക്ഷാകവചം എന്ന നിലയില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുവാനുള്ള പ്രചോദനം നല്‍കിക്കൊണ്ട് സ്വയം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. താന്‍ വാക്‌സിന്‍ എടുത്തുവെന്ന് നടി നൂറിന്‍ ഷെരീഫ് അറിയിച്ചു.
 
'ഞാന്‍ വാക്‌സീന്‍ സ്വീകരിച്ചു'-നൂറിന്‍ ഷെരീഫ് കുറിച്ചു.
 
കീര്‍ത്തി സുരേഷ്, കാളിദാസ് ജയറാം, മഞ്ജിമ തുടങ്ങിയ നിരവധി താരങ്ങള്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.
 
ഒമര്‍ ലുലുവിന്റെ ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ശ്രദ്ധേയയായത്. 'മരട് 357' സിനിമയിലും നടി അഭിനയിച്ചിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആ സിനിമകള്‍ വേണ്ടെന്നുവച്ചു, ചിത്രങ്ങള്‍ വലിയ വിജയമായി, തമിഴില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് നവ്യ നായര്‍