മരക്കാറിന് തീയേറ്റര്‍ റിലീസിന് ഭാഗ്യമില്ലേ ? വീണ്ടും റിലീസ് മാറ്റി മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബജറ്റ് ചിത്രം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (09:33 IST)

ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് മരക്കാര്‍ തീയേറ്റര്‍ റിലീസ് മാറ്റിയത്. മാര്‍ച്ച് ഒടുവില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം നിര്‍മ്മാതാക്കള്‍ പദ്ധതിയിടത്. പിന്നീട് അത് മാറ്റി. മെയ് 13ന് പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇത്തവണയും റിലീസ് മാറ്റി. ഓഗസ്റ്റ് 12-ന് ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് വീണ്ടും പ്രഖ്യാപിക്കേണ്ടി വന്നിരിക്കുകയാണ് ആന്റണി പെരുമ്പാവൂരിന്. ഈ സാഹചര്യത്തിലാണ് മരക്കാറിന് തീയേറ്റര്‍ റിലീസിന് ഭാഗ്യമില്ലേ എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. പ്രദര്‍ശനത്തിനെത്തും മുമ്പേ വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രംകൂടിയാണ് മരക്കാര്‍.

മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടി.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന വൈകിയാണെങ്കിലും തീയേറ്ററില്‍ കാണാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :