അനുബന്ധ വാര്‍ത്തകള്‍
- വിനീത് ശ്രീനിവാസനൊപ്പം ഷൈന്‍ ടോം ചാക്കോ,'കുറുക്കന്' അണിയറയില്‍ ഒരുങ്ങുന്നു
- 25വര്‍ഷം മുന്‍പ് ഡോക്ടര്‍ ധാനിറാം ബറുവ പന്നിയുടെ ഹൃദയം മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പിന്നാലെ ഗവേഷണ കേന്ദ്രം അടിച്ചു തകര്‍ത്ത് അറസ്റ്റ്
- പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം വിടപറഞ്ഞു
- പ്രണവിന്റെയും കല്യാണിയുടെയും വിവാഹം ചിത്രീകരിച്ചത് ഇങ്ങനെ,ഹൃദയം മേക്കിങ് വീഡിയോ
- എന്തേ 'ഹൃദയ'ത്തിലെ പ്രണവിനെ മറന്നു പോയി ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കി സംവിധായകന് ഭദ്രന്
വിനീത് ശ്രീനിവാസന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക്, ഒപ്പം നിന്ന് സുചിത്ര മോഹന്‍ലാല്‍, 'ഹൃദയം' 50 ദിവസങ്ങള്‍ പിന്നിട്ടു
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ് റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.
അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍.
'സണ്‍ഡേ ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്'- എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്.
50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.ഹൃദയം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.