പ്രണവിന്റെയും കല്യാണിയുടെയും വിവാഹം ചിത്രീകരിച്ചത് ഇങ്ങനെ,ഹൃദയം മേക്കിങ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 മാര്‍ച്ച് 2022 (12:46 IST)

ഹൃദയം ഒ.ട.ടി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഓരോ ഗാനങ്ങളുടെയും വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.A post shared by Kalyani Priyadarshan (@kalyanipriyadarshan)

സിനിമയിലെ ഓരോ അഭിനേതാക്കള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കുന്ന വിനീത് ഓഡിയോയും വീഡിയോയില്‍ കേള്‍ക്കാം.
ഹൃദയം സിനിമ പൂര്‍ത്തിയാകുന്നതുവരെ രണ്ടുവര്‍ഷത്തേക്ക് മറ്റൊരു സിനിമയും വിനീത് ശ്രീനിവാസന്‍ ചെയ്തില്ല.വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും രണ്ട് വര്‍ഷത്തോളം സിനിമയ്ക്ക് പിറകെയായിരുന്നുവെന്നും ഇത്രയും കാലം തന്നോടൊപ്പം രണ്ടാളും നിന്നുവെന്നും ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :