വമ്പന്‍ പ്രഖ്യാപനം, രണ്ടുദിവസത്തെ കാത്തിരിപ്പ് കൂടി, 'വിക്രം' റിലീസ്

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (08:54 IST)

കമല്‍ഹാസന്‍-ഫഹദ് ഫാസില്‍ ചിത്രം വിക്രം തിയേറ്ററുകളിലേക്ക് തന്നെ. നിര്‍മ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. പ്രദര്‍ശന തീയതി മാര്‍ച്ച് 14 ന് അറിയിക്കും.
മാര്‍ച്ച് 14ന് രാവിലെ 7 മണിക്ക് തന്നെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിടും.110 ദിവസത്തെ ചിത്രീകരണം വിക്രം ടീം പൂര്‍ത്തിയാക്കിയത് ഈയടുത്താണ്.
കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി,
അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുമെന്ന് പറയപ്പെടുന്നു.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :