പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം വിടപറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (08:07 IST)
പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ രണ്ടുമാസങ്ങള്‍ക്ക് ശേഷം വിടപറഞ്ഞു. അമേരിക്കയിലെ ബെന്നറ്റ് എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. 57 വയസായിരുന്നു. ജനുവരി ഒന്‍പതിനായിരുന്നു വൈദ്യശാസ്ത്രത്തില്‍ നാഴിക കല്ലായ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ ഏഴുമണിക്കൂറാണ് നീണ്ടുനിന്നത്. അവയവ ലഭ്യതക്കുറവുമൂലം ദിവസേന നിരവധിപേരാണ് മരണപ്പെടുന്നത്. അമേരിക്കയില്‍ മാത്രം ദിവസവും 12 പേര്‍ വീതം മരണപ്പെടുന്നു.

3817 അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം ഹൃദയം മാറ്റിവച്ചത്. നിരവധിപേരാണ് ഹൃദയം മാറ്റിവയ്ക്കാന്‍ കാത്തുനില്‍ക്കുന്നത്. എന്നാല്‍ അവയവലഭ്യത ഇല്ലാത്തതാണ് മരണത്തിലേക്ക് നീങ്ങുന്നത്. ഇതോടെയാണ് മനുഷ്യ ഹൃദയം അല്ലാത്ത വഴികള്‍ ശാസ്ത്രം തേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :