അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് വർക്ക് ഫ്രം ഹോം നിയമം വരുന്നു, ഇലക്ട്രിസിറ്റി,ഇന്റർനെറ്റ് ചിലവുകൾക്ക് അലവൻസ്
- മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്കുമ്പോള് എന്തിനാണ് കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നവച്ചതെന്ന് കോടതി
- ഇതാരാ സ്കൂള്‍ കുട്ടിയോ ? പുത്തന്‍ മേക്കോവറില്‍ മഞ്ജു പിള്ള
- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്കാന് സാധിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
- തരംഗമായി സ്പൈഡര്‍മാന്റെ ട്രെയിലര്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 10 മില്യണ്‍ കാഴ്ചക്കാരിലേക്ക്, വീഡിയോ
'ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി'; 'ഹോം' കണ്ടശേഷം തമിഴ് നടന് സിദ്ധാര്‍ത്ഥ്
മലയാള ചിത്രം ഹോമിനെ പ്രശംസിച്ചുകൊണ്ട് തമിഴ് നടന് സിദ്ധാര്‍ഥും.സിനിമ തനിക്ക് ഏറെ ഇഷ്ടമായെന്നും ചിത്രം കണ്ടതിനു ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
'ഹോം എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രന്‍സ് ചേട്ടന്. ഈ ചിത്രം കണ്ടതിനു ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര് നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി.
ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തില്‍ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന് എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്നേഹം'-സിദ്ധാര്‍ത്ഥ് കുറിച്ചു.