1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Harish uthaman married chinnu kuruvila

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

ഹരീഷ് ഉത്തമൻ
നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്‌തത്.
 
തമിഴ്‌, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഹരീഷ് ഉത്തമൻ മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്റെ ഏറ്റവും പുതിയ ചിത്രം.
 
നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ചിന്നു കുരുവിള.
അടുത്ത ലേഖനം
മഞ്ജു പിള്ളയേയും മുകുന്ദന്‍ മേനോനേയും ഒന്നിപ്പിച്ചത് സിനിമയിലെ സൗഹൃദം; അധികം കഴിയും മുന്‍പ് ഡിവോഴ്‌സ്, ഇരുവരും പിന്നീട് മറ്റൊരു വിവാഹം കഴിച്ചു