Guru Purnima 2022: ഗുരു പൂര്‍ണിമ ദിനത്തില്‍ അധ്യാപകര്‍ക്ക് സന്ദേശം അയക്കാം, മികച്ച മലയാളം ആശംസകള്‍ ഇതാ

രേണുക വേണു| Last Modified ബുധന്‍, 13 ജൂലൈ 2022 (08:26 IST)

Guru Purnima 2022: ഇന്ന് ഗുരു പൂര്‍ണിമ ദിനം. ഗുരുക്കന്‍മാരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ദിവസമാണ് ഇന്ന്. ഉത്തരേന്ത്യയില്‍ ഗുരു പൂര്‍ണിമ ഏറെ പ്രധാനപ്പെട്ട ദിവസമാണ്.

Guru Purnima History: എല്ലാ വര്‍ഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗര്‍ണമി ദിനമാണ് ഗുരു പൂര്‍ണിമ ദിനമായി ആചരിക്കുന്നത്. പൂര്‍ണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്. ഹിന്ദു മത വിശ്വാസികള്‍ക്ക് ഇത് വേദ വ്യാസന്റെ ജന്മദിനമാണ്. ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വാസികളുമാണ് ഗുരുപൂര്‍ണിമ ദിനം ആചരിക്കുന്നത്. ഹിന്ദു മത വിശ്വാസികള്‍ വേദ വ്യാസനെയും ബുദ്ധ മത വിശ്വാസികള്‍ ഗൗതമ ബുദ്ധനെയുമാണ് ഗുരു പൂര്‍ണിമ ദിനത്തില്‍ ആരാധിക്കുന്നത്. ആത്മീയ ഗുരുക്കന്‍മാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂര്‍ണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂര്‍ണിമയുടെ ഉത്ഭവം. സംസ്‌കൃതത്തില്‍ നിന്നാണ് ഗുരു പൂര്‍ണിമ എന്ന വാക്ക് വന്നത്.

Guru Purnima Wishes in Malayalam: ഗുരു പൂര്‍ണിമ ദിനത്തില്‍ നമ്മുടെ എല്ലാ ഗുരുക്കന്‍മാരേയും നമുക്ക് ഓര്‍ക്കാം. മലയാളത്തിലുള്ള മികച്ച ആശംസകള്‍ ഇതാ

1. നിത്യനായ ഗുരുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് വിജയവും ഭാഗ്യവും ഉയര്‍ച്ചയും നല്‍കട്ടെ. ഏവര്‍ക്കും ഗുരു പൂര്‍ണിമ ആശംസകള്‍

2. ഗുരു, നമ്മുടെ മനസ് തുറക്കുന്നു. ഹൃദയത്തെ സ്പര്‍ശിക്കുന്നു. ഗുരു പൂര്‍ണിമ ആശംസകള്‍ !

3. എന്നെ വഴി നടത്താനും എനിക്കുമേല്‍ ഉപാധികളില്ലാതെ സ്‌നേഹം ചൊരിയാനും എപ്പോഴും നിങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗുരു പൂര്‍ണിമ ആശംസകള്‍

4. എല്ലാ ഗുരുക്കന്‍മാരോടും നന്ദിയുള്ളവരായിരിക്കുക. ഏവര്‍ക്കും ഗുരു പൂര്‍ണിമയുടെ ആശംസകള്‍.

5. ഗുരു പ്രചോദനവും പ്രതീക്ഷയുമാണ്. ഗുരുവാണ് എല്ലാം. ഗുരു പൂര്‍ണിമ ആശംസകള്‍

6. ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ എല്ലാ ഗുരുക്കന്‍മാര്‍ക്കും സാധിക്കട്ടെ. ഗുരുപൂര്‍ണിമ ആശംസകള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :