ചാക്കോച്ചാ.. പൊളിച്ചൂടാ മോനെ.. പൊളിച്ചു !37 വര്‍ഷം മുമ്പത്തെ ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷമെന്ന് ഔസേപ്പച്ചന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (10:09 IST)

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' വീണ്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍. അതില്‍ തനിക്ക് സന്തോഷം ഉണ്ടെന്നും അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായെന്നും ഔസേപ്പച്ചന്‍ പറയുന്നു.

'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 37 വര്‍ഷം മുന്നേ ഞാന്‍ വയലിന്‍ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെന്‍ഡിങ് ആയതില്‍ സന്തോഷം .അന്ന് ഓര്‍ക്കസ്ട്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ കീബോര്‍ഡ് എ .ആര്‍.റഹ്‌മാന്‍ , ഗിറ്റാര്‍ ജോണ്‍ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓര്‍ക്കസ്ട്രയെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ പുനര്‍ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തില്‍ തൊടുന്ന ആലാപനവും ഒത്തുചേര്‍ന്നപ്പോള്‍ ഗംഭീരമായി. '-ഔസേപ്പച്ചന്‍ കുറിച്ചു. Kunchacko Boban Biju Narayanan
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :