അനുബന്ധ വാര്‍ത്തകള്‍
- ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും, കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം
- ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് ഡോക്ടര്‍ വിപി ഗംഗാധരന്
- കാന്‍സറിന് മുന്നില്‍ തോറ്റില്ല ! ഇന്നസെന്റിന്റെ മരണകാരണം ഇതാണ്
- ആലീസ് കാത്തിരിക്കും എന്നതല്ല കാരണം... ഇന്നസെന്റ് എന്ന മനുഷ്യനെ കുറിച്ച് സത്യന് അന്തിക്കാട്
- കണ്ടുവളർന്ന ഒരു മുഖം കൂടി ഓർമകളിലേക്ക്, മലയാളത്തിന് തീരാനഷ്ടമായി മറ്റൊരു വിയോഗം കൂടി
മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് !ഈ ഒരു മൂഡ് പിടിച്ചു മറികടന്ന എത്രയോ സാഹചര്യങ്ങള്‍, ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ നടി ദിവ്യ പ്രഭ
നടന് ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ക്കപ്പെടുന്ന കഥാപാത്രമാണ് മിഥുനത്തിലെ കുറുപ്പ്.എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല,ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗുകളും എന്നാണ് ഇന്നസെന്റിനെ ഓര്‍ത്തുകൊണ്ട് നടി ദിവ്യ പ്രഭ കുറിച്ചത്.
'ജീവിതത്തിലോട്ടു പല സന്ദര്‍ഭങ്ങളിലും കടം എടുത്ത ഭാവം ആണ് മിഥുനത്തിലെ കുറുപ്പിന്റെ ഈ നില്പ് ! ഇത് ഇങ്ങനെ വെറുതെ ആലോചിച്ചു ഈ ഒരു മൂഡ് പിടിച്ചു ഞാന്‍ മറികടന്ന എത്രയോ സാഹചര്യങ്ങള്‍
എത്ര പറഞ്ഞാലും കണ്ടാലും ഇപ്പൊഴും ആസ്വദിച്ചു തീര്‍ന്നിട്ടില്ല ,ചെയ്തു വെച്ചിരിക്കുന്ന ഈ മനുഷ്യനെ കൊണ്ട് മാത്രം സാധിക്കുന്ന ചില കഥാപാത്രങ്ങളും ഡയലോഗ്കളും... എന്തൊരു ഇതിഹാസമായിരുന്നു അദ്ദേഹം...
നിങ്ങളെ മിസ് ചെയ്യും....കലയില്‍ വിശ്രമിക്കുക...'-ദിവ്യ പ്രഭ കുറിച്ചു.
വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.
#innocent