1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Filming for "The great escape"

അധോലോക നായകനായി ബാബു ആന്റണി, 'ദ ഗ്രേറ്റ് എസ്‌കേപ്' ലൊക്കേഷനില്‍ നടന്‍

The great escape
ബാബു ആന്റണി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗ്രേറ്റ് എസ്‌കേപ്. സിനിമയുടെ ചിത്രീകരണം തുടങ്ങി. വീണ്ടും കുതിരപ്പുറത്ത് എത്തുന്ന ത്രില്ലിലാണ് ബാബു ആന്റണി. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൊന്നിയിന്‍ സെല്‍വനുവേണ്ടിയും അദ്ദേഹം കുതിരസവാരി പരിശീലിച്ചിരുന്നു. 
 
സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അധോലോക നായകനായ ബോബായായി ബാബു ആന്റണി എത്തും.പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് .
 
ഹോളിവുഡ് താരങ്ങളും സിനിമയില്‍ ഉണ്ടാകും. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ആഗോളതലത്തില്‍ മൊഴിമാറ്റ ചിത്രം ചിത്രമായി റിലീസ് ചെയ്യാനു അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. രഞ്ജിത് ഉണ്ണി ചിത്രത്തിനായി സംഗീതമൊരുക്കുന്നു. പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍.സൗത്ത് ഇന്ത്യന്‍ യുഎസ് ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
താന്‍ ലാലിന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ; ഒടുവില്‍ ഇച്ചാക്കയെ മോഹന്‍ലാല്‍ തന്നെ വിളിച്ചു