അരവിന്ദന്റെ അതിഥികളിന് മൂന്ന് വയസ്സ്, സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കി ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (17:16 IST)

വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷം പിന്നിടുന്നു. ഫീല്‍ ഗുഡ് മൂഡില്‍ ഒരുക്കിയ ചിത്രത്തെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. 'എത്ര തവണ കണ്ടാലും ആദ്യം കണ്ട ഫ്രഷ്‌നസ് നഷ്ടപ്പെടാത്ത സിനിമ'- മൂന്നാം വാര്‍ഷികം ആഘോഷമാക്കി കൊണ്ട് ആരാധകര്‍ സോഷ്യല്‍മീഡിയയുടെ പറയുന്നത്.

കൊല്ലൂര്‍ മൂകാംബികാ ദേവി ക്ഷേത്ര പരിസരമാണ് അരവിന്ദന്റെ അതിഥികളുടെ കഥാപരിസരം. ശശി,കെ പി എസ് സി ലളിത, ശ്രീനിവാസന്‍, ശ്രീജയ, അജു വര്‍ഗീസ്, പ്രേം കുമാര്‍, ബിജുക്കുട്ടന്‍, ശാന്തീകൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുകയും രഞ്ജന്‍ എബ്രഹാം ഈ ചിത്രത്തിന്റെ എഡിറ്ററുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :