ദുല്‍ഖര്‍ തന്നെ നായകന്‍, സൗബിന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രം അണിയറയിലൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 27 ഏപ്രില്‍ 2021 (17:13 IST)

പറവയ്ക്ക് ശേഷം വീണ്ടും സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് നടന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദുല്‍ഖര്‍ തയ്യാറായില്ല.

പറവയില്‍ ചെറുതും ശ്രദ്ധേയമായ വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന തെലുങ്ക് റൊമാന്റിക് പിരീഡ് ഡ്രാമയില്‍ അഭിനയിക്കുകയാണ് നടന്‍.ലെഫ്റ്റനന്റ് റാം എന്ന സൈനിക ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം 'സല്യൂട്ട്'ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷമാണ് നടന്‍ തെലുങ്ക് ചിത്രത്തിന്റെ ഭാഗമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :