അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ പുതിയ നിയന്ത്രണം; കാരണം ഒമിക്രോണ്‍
- ടോവിനോയുടെ 'തീവണ്ടി' തെലുങ്കിലേക്ക്, റീമേക്കില്‍ 5 ഗാനങ്ങള്‍
- പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി,പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നല്കി സൂപ്പര്‍ താരം
- തിയറ്ററുകളിലെ ആറാട്ടിന് നെയ്യാറ്റിന്‍കര ഗോപന് തയ്യാര്‍, ഫെബ്രുവരി പത്തിന് റിലീസ്
- ടോവിനോയുടെ നിഷ്കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി, ബേസിലിന് അഭിനന്ദനങ്ങളുമായി സംവിധായകന് ഭദ്രന്
നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട് എന്നാണ് വിവരം. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അറിയുന്നതിനുവേണ്ടിയാണ് ശ്രുതിലക്ഷ്മിയെ ചോദ്യം ചെയ്തത്.