ടോവിനോയുടെ 'തീവണ്ടി' തെലുങ്കിലേക്ക്, റീമേക്കില്‍ 5 ഗാനങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (17:03 IST)

ടോവിനോയെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത ചിത്രമാണ് തീവണ്ടി. 2018-ല്‍ പുറത്തിറങ്ങിയ ചിത്രം തെലുങ്കിലേക്ക്. ഇക്കാര്യം സംഗീതസംവിധായകന്‍ കൈലാസ് മേനോനാണ് വെളിപ്പെടുത്തിയത്.

'തീവണ്ടി' തെലുങ്ക് റീമേക്കിന്റെ പശ്ചാത്തല സംഗീതവും സംഗീതവും ഒരുക്കുന്നത് കൈലാസാണ്. മലയാളത്തിലെ മൂന്ന് ഗാനങ്ങള്‍ വരികള്‍ മാത്രം മാറ്റി തെലുങ്കില്‍ ഉപയോഗിക്കും. ഒപ്പം രണ്ട് ഗാനങ്ങള്‍ പുതുതായി റീമേക്കില്‍ ഉണ്ടാകുമെന്നും സംഗീതസംവിധായകന്‍ വെളിപ്പെടുത്തി.
ടൊവിനോ-കീര്‍ത്തി സുരേഷ് ചിത്രം'വാശി', ആസിഫ് അലി നായകനായ 'കൊത്ത്', സൗബിന്റെ 'കള്ളന്‍ ഡിസൂസ' 'മെമ്പര്‍ രമേശന്‍' തുടങ്ങിയ ചിത്രങ്ങളാണ് കൈലാസ് മേനോന്റെ ഇനി പുറത്തു വരാനുള്ളത്.

നവംബര്‍ 2017-ലായിരുന്നു തീവണ്ടിയുടെ ചിത്രീകരണം ആരംഭിച്ചത്.2018 ജനവരിയോടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അതേ വര്‍ഷം ജൂണ്‍ 28ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ റിലീസ് മാറ്റി വച്ചു.2018 സെപ്റ്റംബര്‍ ഏഴാം തീയതി സിനിമ റിലീസ് ചെയ്തത്.

വിനി വിശ്വ ലാല്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :