അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍: സംസ്ഥാനത്ത് തിയേറ്ററുകളില്‍ പത്തു മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല
- സ്കൂളുകളും കോളേജുകളും അടച്ചു, കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: ഡൽഹിയിൽ കടുത്ത കൊവിഡ് നിയന്ത്രണം
- മണിപ്പൂരില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു; സ്ഥിരീകരിച്ചത് ടാന്‍സാനിയയില്‍ നിന്നെത്തിയ ആളിന്
- കേരളത്തില്‍ പ്രാദേശിക ലോക്ക്ഡൗണിന് സാധ്യത
- ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ പുതിയ നിയന്ത്രണം; കാരണം ഒമിക്രോണ്‍
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ നിയന്ത്രണം. തിയറ്ററുകളിലെ രാത്രി പ്രദര്‍ശനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 30 മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ രാത്രി പത്തുമണിക്കു ശേഷം പ്രദര്‍ശനത്തിന് അനുമതിയുണ്ടാവില്ല. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം. തിയേറ്ററുകളില്‍ രാത്രി പത്തുമണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാത്രി പത്തുമണിക്ക് ശേഷം ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.