ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

Dhurandhar
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (18:00 IST)
ഇന്ത്യന്‍ സിനിമയുടെ സമീപകാല ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി രണ്‍വീര്‍ സിംഗ് - ആദിത്യ ഥര്‍ ചിത്രമായ ധുരന്തര്‍. റിലീസിന് പിന്നാലെ ബോക്‌സോഫീസില്‍ നിരൂപക പ്രശംസയും ആരാധകരുടെ സ്വീകരണവും ഒരുപോലെ ലഭിച്ച സിനിമ ആനിമല്‍ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കണക്കുകള്‍ പ്രകാരം ആഗോള ബോക്‌സോഫീസില്‍ നിന്നും സിനിമ 800 കോടിയിലധികം രൂപ കളക്റ്റ് ചെയ്തുകഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രമായി 550+ സിനിമ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെയാണ് സിനിമ ആനിമലിന്റെ കളക്ഷന്‍ തകര്‍ത്തത്.

വലിയ തോതിലുള്ള വയലന്‍സ് രംഗങ്ങളുടെ പേരില്‍ വിവാദമായ സിനിമയായിരുന്നു ആനിമല്‍. ധുരന്ധറും വയലന്‍സിന്റെ അതിപ്രസരം മൂലം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആനിമലിന്റെയും ധുരന്ധറിന്റെയും വിജയങ്ങള്‍ വയലന്‍സ് അതിപ്രസരമുള്ള സിനിമകളുടെ പുതിയ ട്രെന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും 2 സിനിമകളും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ശക്തമായ തിരക്കഥയും ചേര്‍ന്ന സിനിമകളാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :