നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Kiara advani, Toxic Movie, Yash, Geetu mohandas,കിയാര അദ്വാനി, ടോക്സിക് സിനിമ, യാഷ്, ഗീതു മോഹൻദാസ്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2025 (15:55 IST)
കെജിഎഫ് എന്ന വമ്പന്‍ സിനിമയ്ക്ക് ശേഷം സൂപ്പര്‍ താരം യാഷ് നായകനാകുന്ന ഗീതു മോഹന്‍ദാസ് ചിത്രമായ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. കെജിഎഫ് സിനിമയ്ക്ക് ശേഷം യാഷ് വീണ്ടും സ്‌ക്രീനിലെത്തുന്ന സിനിമയായ ടോക്‌സിക്കില്‍ ആരാധക പ്രതീക്ഷ ഏറെയാണ്. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ സംവിധായകര്‍ യാസിനായി ക്യൂ നില്‍ക്കുമ്പോള്‍ ഗീതു മോഹന്‍ദാസിനെ സംവിധായികയാക്കാന്‍ യാഷ് തീരുമാനിച്ചത് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.


ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയായി ഒരുങ്ങുന്ന ടോക്‌സിക് പതിവ് ഇന്ത്യന്‍ മാസ് മസാല സിനിമകളില്‍ നിന്ന് വ്യത്യസ്തമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇത് സാധൂകരിക്കുന്നതാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട കിയാര അദ്വാനിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍. സംവിധായിക ഗീതു മോഹന്‍ദാസാണ് ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചത്.


ചില പെര്‍ഫോമന്‍സുകള്‍ സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ആര്‍ട്ടിസ്റ്റിനെ പുനര്‍നിര്‍വചിക്കുന്നു. ഈ സിനിമയില്‍ കിയാരയുടേത് വ്യത്യസ്തമായ റോളാണ്. ആ വേഷം കിയാര്‍ അവതരിപ്പിക്കുകയല്ല. മറിച്ച് ആ കഥാപാത്രമായി തന്നെ ജീവിക്കുകയായിരുന്നു. ഗീതു കുറിച്ചു. സിനിമയുടേതായി മുന്‍പ് വന്ന യാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. യാഷ്, കിയാര അദ്വാനി എന്നിവരെ കൂടാതെ നയന്‍താര, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വലിയ താരനിരയാണ് സിനിമയ്ക്കുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :