അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഡിസംബര്‍ 2025 (17:35 IST)
ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും അതിര്‍ത്തികള്‍ കടന്ന് ഹോളിവുഡിലും ആരാധകരെ സൃഷ്ടിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഒരു ഇടവേളയ്ക്ക് ശേഷം രാജമൗലി സിനിമയായ വാരണസിയിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമാ അനുഭവങ്ങളെ പറ്റിയും ഹോളിവുഡിലേക്കുള്ള മാറ്റത്തെ പറ്റിയും സംസാരിച്ചിരിക്കുകയാണ് താരം.
അബുദാബിയില്‍ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബോളിവുഡില്‍ ഒരു വര്‍ഷം ചെയ്ത 6 സിനിമകളും തകര്‍ന്നു. അങ്ങനെ ഞാന്‍ ചെയ്യേണ്ട
സിനിമ മറ്റൊരാളുടെ അടുത്ത് പോകുന്ന സാഹചര്യമുണ്ടായി. ഹോളിവുഡിലേക്ക് മാറേണ്ടി വന്നത് അങ്ങനെയായിരുന്നു. തിരെഞ്ഞെടുപ്പല്ല, അതിജീവനമായിരുന്നു. ഒരുപാട് ത്യാഗങ്ങളിലൂടെയാണ് കരിയര്‍ ഉണ്ടാക്കിയെടുത്തത്. തുടക്ക കാലത്ത് ഒട്ടേറെ പരാജയങ്ങളുണ്ടായി. ഫാഷന്‍ എന്ന സിനിമയിലൂടെയാണ് ജീവിതം മാറിയത്.
ഒരു സമയത്ത് ജോലി നിരസിക്കുക എന്നത് എന്റെ ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. പല അവസരങ്ങളും നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദ്ദവും കരിയറിനെ പറ്റി ഭയവും ഉണ്ടായിരുന്നു. തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുതുക്കാ പ്രേരണയായി. കൂടുതല്‍ ബോധപൂര്‍വമായ തെരെഞ്ഞെടുപ്പുകള്‍ ഉണ്ടായി. പ്രിയങ്ക വ്യക്തമാക്കി.