രേണുക വേണു|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (19:38 IST)
ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ധര്‍'.
റിലീസ് ചെയ്ത് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 200 കോടി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഏഴാം ദിനത്തിലെ കളക്ഷനോടെ ചിത്രത്തിന്റെ ആകെ വരുമാനം 215 കോടി കവിഞ്ഞു.
ആദ്യ വാരാന്ത്യത്തില്‍ 100 കോടി നേടിയ ചിത്രം, ഏഴ് ദിവസം കൊണ്ട് ഏകദേശം 175 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച് ചിത്രം വന്‍ വിജയമാണ് ധുരന്ധര്‍ സ്വന്തമാക്കിയത്. ചിത്രത്തിന് ലഭിച്ച ശക്തമായ വാമൊഴി പ്രചാരണമാണ് കളക്ഷന്‍ കുതിച്ചുയരാന്‍ പ്രധാന കാരണമെന്നാണ് നി?ഗമനം.
ആദ്യ ദിവസത്തേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചിത്രം നേടി. 300 കോടി ക്ലബിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോള്‍ 'ധുരന്ധര്‍'. നിലവിലെ കുതിപ്പ് തുടരുകയാണെങ്കില്‍, രണ്ടാം വാരാന്ത്യത്തോടെ ചിത്രം 300 കോടി ക്ലബില്‍ എത്തുമെന്നാണ് രണ്‍വീര്‍ ആരാധകരുടെ പ്രതീക്ഷ. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍വീര്‍ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി 'ധുരന്ധര്‍' മാറിയേക്കും.
ഇന്ത്യയില്‍ നിന്ന് 241 കോട് രൂപയോളം നേടിയ ചിത്രം 60 കോടിയോളം വിദേശ ഷോകളില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍വീര്‍ സിം?ഗും സാറാ അര്‍ജുനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, രാകേഷ് ബേദി, വികാഷ് റായ് എന്നിവരുള്‍പ്പെടെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബി62 സ്റ്റുഡിയോസിന്റെ ബാനറില്‍ ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധര്‍, ലോകേഷ് ധര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.