അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിനൊപ്പമുള്ള ആളെ മനസ്സിലായോ ? സഹോദരി സുറുമി പകര്‍ത്തിയ കാന്‍ഡിഡ് ചിത്രം!
- ജ്യോതിക 27 വർഷം അവളുടെ സുഖങ്ങൾ വേണ്ടെന്ന് വെച്ചവളാണ്, ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ, മുംബൈയിലേക്ക് താമസം മാറിയതിൽ സൂര്യ
- ഷറഫുദ്ദീനൊപ്പം ഐശ്വര്യലക്ഷ്മി, 'ഹലോ മമ്മി' നവംബർ 21ന്
- അച്ഛന്റെ ജീവിതം സിനിമയാക്കാന്‍ മാരി സെല്‍വരാജ്, നായകനാകുന്നത് കാര്‍ത്തി
- തിയേറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരാൾ പിന്നിൽ പിടിച്ചു, ഞാൻ ഓടിച്ചിട്ട് തല്ലി: ദുരനുഭവം പറഞ്ഞ് ശ്വേത മേനോൻ
Lucky Bhaskar: ദുൽഖർ എങ്ങോട്ടും പോയിട്ടില്ല, ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിംഗിന് ഗംഭീര പ്രതികരണം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയായ ലക്കി ഭാസ്‌കറിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ഗംഭീര പ്രതികരണം. കേരളത്തിനകത്തും പുറത്തും വിദേശത്തുമെല്ലാം മികച്ച ബുക്കിങ്ങാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 30 വൈകുന്നേരം 6 മണി മുതല്‍ നൂറിലധികം പ്രീമിയര്‍ ഷോകളാണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നത്. ഈ പ്രീമിയര്‍ ഷോകള്‍ക്കും മികച്ച ബുക്കിങ്ങാണുള്ളത്.
ഒക്ടോബര്‍ 31നാണ് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഒരു കോടിയ്ക്ക് മുകളിലാണ് സിനിമയുടെ പ്രീ സെയില്‍ പ്രതീക്ഷിക്കുന്നത്. വെങ്കി ആറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. പിരീഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന സിനിമ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകുമെന്ന സൂചനയാണ് നിലവിലെ ട്രെന്‍ഡ് കാണിക്കുന്നത്.