തിയേറ്ററിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒരാൾ പിന്നിൽ പിടിച്ചു, ഞാൻ ഓടിച്ചിട്ട് തല്ലി: ദുരനുഭവം പറഞ്ഞ് ശ്വേത മേനോൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (10:24 IST)
മോഡലിംഗിലൂടെ സിനിമയിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശ്വേത മേനോന്‍. മലയാളത്തില്‍ അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം വിട് ബോളിവുഡിലും സജീവമായ നടി ഒരു വലിയ ബ്രേയ്ക്ക് എടുത്ത ശേഷമാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, പാലേരിമാണിക്യം, രതിനിര്‍വേദം തുടങ്ങി നിരവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു.

ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രോഗ്രാമിനിടെയാണ് ശ്വേത മേനോന്‍ മനസ്സ് തുറന്നത്. ചെറുപ്പകാലത്ത് തനിക്കുണ്ടായ അനുഭവത്തെ പറ്റിയാണ് താരം പറഞ്ഞത്.അന്ന് ആദ്യ സിനിമയായ അനശ്വരം ചെയ്ത് നില്‍ക്കുന്ന സമയമാണ്. കോഴിക്കോട് സ്‌കൂളിലാണ് പഠിക്കുന്നത്. സുരേഷ് ഗോപിയും ശ്രീവിദ്യയും ഒക്കെ അഭിനയിച്ച എന്റെ സൂര്യപുതിരി എന്ന സിനിമയുടെ റിലീസിനായി പോയതാണ്. കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയേറ്ററിലാണ് കാണാന്‍ പോയത്. രാത്രി 9 മണിയുടെ ഷോ ആയിരുന്നു. 12:30നാണ് സിനിമ തീര്‍ന്നത്. കൂടെ അമ്മയും ഉണ്ടായിരുന്നു.

തിയേറ്ററില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ജീന്‍സും ടീഷര്‍ട്ടുമാണ് വേഷം. സിനിമ കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ഒരു യുവാവ് എന്റെ പിന്നില്‍ പിടിച്ചു. ബാക്കില്‍ അമര്‍ത്തിയത് മാത്രമെ അയാള്‍ക്ക് ഓര്‍മയുള്ളു. പിന്നെ അമ്മ കാണുന്നത് ഞാന്‍ എന്റെ ഷൂ ഒക്കെ അയാള്‍ക്ക് നേരെ എറിഞ്ഞ് അയാളുടെ പിന്നാലെ ഓടുന്നതാണ്. ബ്ലൂ ഡയമണ്ട് തിയേറ്റര്‍ മുതല്‍ കൈരളി ശ്രീ തിയേറ്റര്‍ വരെ അവനെ ഞാന്‍ ഓടിച്ചു. ഒരു കല്ലെടുത്ത് എറിഞ്ഞു. അതയാള്‍ക്ക് കൊള്ളുകയും ചെയ്തു. അയാളെ ഓടിക്കുന്നതിനിടെ താനും വീണെന്നും താരം പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...