1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salman

'സന്തോഷവതിയായ പിറന്നാള്‍കാരി'; മകനായി അമ്മയുടെ ഉമ്മ, ദുല്‍ഖറിന്റെ കുറിപ്പ്

Dulquer Salman
ദുല്‍ഖര്‍ സല്‍മാന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ അമ്മയായ സുല്‍ഫത്തിന്റെ ജന്മദിനം. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് മകന്‍ എഴുതിയ വാക്കുകള്ണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
'എന്റെ പ്രിയ ഉമ്മച്ചിക്ക് ജന്മദിനാശംസകള്‍  ഇന്ന് ഏറ്റവും സവിശേഷമായ ദിവസമായിരുന്നു, എല്ലാ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം കേള്‍ക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കായി ഓരോന്ന് ചെയ്യാന്‍ നിങ്ങള്‍ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ പിറന്നാള്‍കാരി ആയിരിക്കുന്നു.. ലവ് യു മാ'-ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ കേസ്