കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 മെയ് 2022 (09:52 IST)
കാളപ്പൂട്ടിന്റെ ആവേശം ചോരാതെ മണ്ണിന്റെയും മനുഷ്യന്റെയും കഥപറയുന്ന 'കാളച്ചേകോന്‍ 'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
കെ.എസ് ഹരിഹരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവന്‍,മണികണ്ഠന്‍ ആചാരി, ,സുധീര്‍ കരമന,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ഡോക്ടര്‍ ഗിരീഷ് ജ്ഞാനദാസ് നായകനായും ആരാധ്യ സായ് നായികയായും സിനിമയിലുടനീളം ഉണ്ടാകും.ശാന്തി മാതാ ക്രിയേഷന്റെ ബാനറില്‍ ഡോക്ടര്‍ ജ്ഞാന ദാസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.