1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salmaan movie news

ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്ര വാങ്ങും ? നടന് പറയാനുള്ളത് ഇതാണ്

ദുല്‍ഖര്‍ സല്‍മാന്‍
നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്ര പ്രതിഫലം വാങ്ങും ? മലയാളം സിനിമയില്‍ അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന്‍ കോടി വാങ്ങുന്നുണ്ടെങ്കില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട ദുല്‍ഖര്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എത്ര വാങ്ങുമെന്നാണ് ആരാധകരുടെ സംശയം.
 
ഒരു അഭിമുഖത്തിനിടയില്‍ ദുല്‍ഖര്‍ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ ആദ്യം നടന്റെ മുഖത്ത് അമ്പരപ്പായിരുന്നു ഉണ്ടായിരുന്നത്.
 
അത് സിനിമയെ ആശ്രയിച്ചിരിക്കും എന്നാണ് നടന്‍ പറയുന്നത്. 'ഞാന്‍ പണത്തിന് പുറകെ പോകുന്ന ആളല്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് വര്‍ക്ക് ചെയ്യുന്നതിലാണ് എനിക്ക് സന്തോഷം.അതുകൊണ്ട് തന്നെ എന്റെ പ്രതിഫലം ഒരിക്കലും ഒരു നിശ്ചിത തുക അല്ല', -ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
 
 
2 മുതല്‍ 3 കോടി വരെയാണ് നടന്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്റെ മാസവരുമാനം കുറഞ്ഞത് 40 ലക്ഷത്തോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.52 കോടിയാണ് ദുല്‍ഖറിന്റെ ആസ്തി എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
അടുത്ത ലേഖനം
'പാപ്പച്ചന്‍ ഒളിവിലല്ല'; ചക്കപ്പഴം ലൊക്കേഷനില്‍ ഉണ്ടെന്ന് നടി അശ്വതി ശ്രീകാന്ത്