'പാപ്പച്ചന്‍ ഒളിവിലല്ല'; ചക്കപ്പഴം ലൊക്കേഷനില്‍ ഉണ്ടെന്ന് നടി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 5 ഓഗസ്റ്റ് 2023 (14:18 IST)
നവാഗതനായ സിന്റോ സണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നായകനായ സൈജു കുറുപ്പ് സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ്.ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ചക്കപ്പഴം ലൊക്കേഷന്‍ എത്തിയിരിക്കുകയാണ് നടന്‍.

വിജയരാഘവന്‍, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശിവജി ഗുരുവായൂര്‍ ,ജോളി ചിറയത്ത്, ശരണ്‍ രാജ് ഷിജു മാടക്കര, വീണാ നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരി നാരായണന്‍, സിന്റെ സണ്ണി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം ഒരുക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. നിതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിനോദ് പട്ടണക്കാട് കലാസംവിധാനം . കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് മനോജ്, കിരണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :