1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. The first part Chandramukhi 2

നാഗവല്ലിയുടെയും ജീവിതകഥ പറയാൻ 'ചന്ദ്രമുഖി2',നാഗവല്ലിയായി കങ്കണ റണൗട്ട് !

മണിച്ചിത്രത്താഴ്
മണിച്ചിത്രത്താഴ് എന്ന സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി.ചന്ദ്രമുഖിക്ക് രണ്ടാം ഭാഗം വരുന്നതാണ് വാർത്തകളിൽ വീണ്ടും നിറയുന്നത്.രാഘവ ലോറൻസ് നായകനായി എത്തുന്ന സിനിമയിൽ . നാഗവല്ലിയായി കങ്കണ റണൗട്ട് വേഷമിടുന്നു. തമിഴിൽ നാഗവല്ലി എന്നത് ചന്ദ്രമുഖിയായിരുന്നു. ആദ്യഭാഗത്തിൽ ജ്യോതികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വേട്ടയ്യനായി രാഘവ ലോറൻസ് വേഷമിടുന്നു. ഇതാകട്ടെ രജനികാന്ത് ആയിരുന്നു ആദ്യ ഭാഗത്തിൽ ചെയ്തത്.
 
മണിച്ചിത്രത്താഴിയിലെ ശങ്കരൻ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 എന്ന സിനിമ പറയുന്നത്.ശങ്കരന്‍ തമ്പി എന്ന കഥാപാത്രമാണ് തമിഴിൽ വേട്ടയ്യൻ.
 
ആദ്യഭാഗം ഒരുക്കിയ പി വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്‌ഷൻസ് ആണ്.
 
വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാർ, മഹിമ നമ്പ്യാർ, രവി മരിയ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പാപ്പച്ചന്‍ ഒളിവിലല്ല'; ചക്കപ്പഴം ലൊക്കേഷനില്‍ ഉണ്ടെന്ന് നടി അശ്വതി ശ്രീകാന്ത്