സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 5 ഓഗസ്റ്റ് 2023 (12:36 IST)
ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. സൗത്ത് കശ്മീര്‍ കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.