മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 5 ഓഗസ്റ്റ് 2023 (12:56 IST)
മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന്
5,515 രൂപയും പവന് 44,120 രൂപയുമായി. കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായിരുന്നു സ്വര്‍ണനിരക്ക്. വീണ്ടും 44000 ന് മുകളിലെത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. മൂന്ന് രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :