ഞാന്‍ ദുല്‍ഖറിനെയോ കുറുപ്പിനെയോ അല്ല ഉദ്ദേശിച്ചത്, വളച്ചൊടിക്കരുത്; വിവാദ പരാമര്‍ശത്തില്‍ തടിയൂരാന്‍ പ്രിയദര്‍ശന്‍

രേണുക വേണു| Last Modified ശനി, 6 നവം‌ബര്‍ 2021 (10:41 IST)

വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

'ദുല്‍ഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോ ഉദ്ദേശിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.' പ്രിയദര്‍ശന്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുവെയുള്ള വിഷയമാണെന്നും ഏതെങ്കിലും പ്രത്യേക സിനിമയെയോ നടന്‍മാരെയോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മരക്കാര്‍ ഒ.ടി.ടി. റിലീസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് പ്രിയദര്‍ശന്‍ വിവാദ പരാമര്‍ശം നടത്തിയത്. ' ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചുവാങ്ങി കൊണ്ടുവന്ന് തിയറ്ററുകാരെ സഹായിച്ചു എന്നൊക്കെ. അതൊന്നും ശരിയല്ല,' പ്രിയദര്‍ശന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :