ഫഹദിനൊപ്പം സുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 8 മെയ് 2021 (11:07 IST)

സിനിമ പ്രേമികള്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന ദിലീഷ് പോത്തന്‍ ചിത്രങ്ങളിലൊന്നാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. 2017 ജൂണ്‍ 30 ന് പ്രദര്‍ശനത്തിനെത്തിയ സിനിമ ഇപ്പോഴും ചലച്ചിത്ര ആസ്വാദകര്‍ക്ക് ഇടയില്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഫാന്‍ പേജുകളിലൂടെ ഇപ്പോഴും ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വരുന്നുണ്ട്.

ഫഹദ് ഫാസിലിന്റെയും സുരാജിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.2018 ലെ മികച്ച തിരക്കഥാകൃത്തായി തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ സജീവ് പാഴൂരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിമിഷ സജയന്‍, സിബി തോമസ് ,വെട്ടുകിളി പ്രകാശ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തിയത്.

ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ജോജിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :