യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയുമായി സുരാജും ഇന്ദ്രജിത്തും, ത്രില്ലറുമായി വീണ്ടും എം പദ്മകുമാര്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (17:10 IST)

ഇന്ദ്രജിത്ത്-സുരാജ് വെഞ്ഞാറമൂട് ചിത്രം ഒരുങ്ങുകയാണ്.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സിനിമ നിര്‍മ്മിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ കൂടി ആണെന്നാണ് വിവരം.സ്വാസികയും അദിതി രവിയുമാണ് നായികമാര്‍.അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലിയെയും സുരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം നിര്‍മ്മിക്കാനായിരുന്നു സംവിധായകന്‍ എം പദ്മകുമാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്നു.രതീഷ് റാം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ ചിത്രം നിര്‍മ്മിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :