കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം മഹേഷ് ബാബു, അണിയറയില്‍ പുതിയ ചിത്രം ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (15:02 IST)

കെജിഎഫിന്റെ വലിയ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ ഇന്ത്യയിലുടനീളം അറിയപ്പെടുന്ന സംവിധായകനായി മാറി. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം ഒരു ചിത്രം ചെയ്യുവാന്‍ പ്രശാന്ത് പദ്ധതിയിട്ടിരുന്നു.നേരത്തെ മഹേഷും പ്രശാന്തും ഒരു കഥ ചര്‍ച്ച ചെയ്തിരുന്നു.പ്രശാന്തിന്റെ കഥ മഹേഷിന് ഇഷ്ടപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും ഒന്നിക്കുന്ന ചിത്രം വൈകാതെ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

സംവിധായകനൊപ്പം ഒരു സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച നടന്‍ പകരം മറ്റൊരു കഥയുമായി വരാന്‍ പ്രശാന്തിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

കെജിഎഫ് 2 റിലീസിന് ഒരുങ്ങുകയാണ്. പ്രഭാസിനൊപ്പം സലാര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍.ജൂനിയര്‍ എന്‍ടിആറുമായി ഒരു സിനിമയും അദ്ദേഹത്തിന് മുമ്പിലുണ്ട്. നടന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :