അനുബന്ധ വാര്‍ത്തകള്‍
- എന്തൊരു പോക്കാണ് ഇന്നച്ചാ...! ആശുപത്രിയിലേക്ക് ഓടിയെത്തി മമ്മൂട്ടിയും ദിലീപും, ഒന്നും മിണ്ടാതെ ജയറാം
- ആ നിഷ്കളങ്ക ചിരി മാഞ്ഞു...! ഇന്നസെന്റ് ഇനി ഓര്മ
- Kaipola Trailer | 'നിന്നെക്കൊണ്ട് പറ്റൂല്ല പറയുന്നവരോട് നീ കാണിച്ചു കൊടുക്കണം';സര്‍വൈവല്‍ സ്പോര്‍ട്സ് ഡ്രാമാ 'കായ്പ്പോള', ട്രെയിലര്‍ കാണാം
- ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന് തന്നെയാണ്; തുറന്നടിച്ച് റിയാസ് ഖാന്
- 13 വർഷത്തിനുശേഷം ശശികുമാർ സംവിധായകനായി തിരിച്ചെത്തുന്നു
വാക്കുകള്‍ മുറിയുന്നു..കണ്ണുകളില്‍ ഇരുട്ട് മൂടുന്നു; ഇന്നസെന്റിന്റെ ഓര്‍മയില്‍ ദിലീപ്
നടന് ഇന്നസെന്റിനെ അനുസ്മരിച്ച് ദിലീപ്. അച്ഛനെ പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന മനുഷ്യനാണ് വിടപറഞ്ഞിരിക്കുന്നതെന്ന് ദിലീപ് കുറിച്ചു.
ദിലീപിന്റെ വാക്കുകള്‍
വാക്കുകള്‍ മുറിയുന്നു...കണ്ണുകളില്‍ ഇരുട്ടു മൂടുന്നു...ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്...ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന് എനിക്ക്....അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന് വിട പറഞ്ഞിരിക്കുന്നു...
കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍... വാക്കുകള്‍ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും......