1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhyan sreenivasan about sreenivasan

ഏട്ടൻ ജനിച്ചപ്പോൾ അച്ഛന് ദാരിദ്ര്യവും പട്ടിണിയും, ഞാൻ ജനിച്ച ശേഷം വെച്ചടി വെച്ചടി കയറ്റമായിരുന്നു: ധ്യാൻ

Vineeth Sreenivasan and Dhyan Sreenivasan
അച്ഛൻ ശ്രീനിവാസന്റെ രാശി താനാണെന്ന് ഇളയമകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. താനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നതെന്നും ഏട്ടൻ വിനീത് ജനിച്ചപ്പോൾ ഒരു വീട് പോലും സ്വന്തമായി ഇല്ലായിരുന്നുവെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'ഞാൻ ജനിച്ച് വീണത് തന്നെ ഒരു വഴിത്തിരിവാണ്. നടൻ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനനം. ഓർമ്മ വെച്ചപ്പോൾ ഇതൊരു വഴിത്തിരിവ് ആണല്ലോ എന്ന് തോന്നിയിരുന്നു. പിന്നെ ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നത്. അച്ഛന്റെ രാശി ആരാണെന്ന് ചോദിച്ചാൽ അത് ഞാൻ ആണ്. ഏട്ടൻ ജനിച്ച 1983 ൽ അച്ഛന് ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. അന്ന് വാടകവീട്ടിലാണ് താമസം. ഞാൻ ജനിച്ചതിനു ശേഷമാണ് സ്വന്തമായിട്ട് വീടും ഏസിയുമൊക്കെ വരുന്നത്. ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും ഇല്ലായിരുന്നു', ധ്യാൻ പറഞ്ഞു. 
 
അതേസമയം, ധ്യാൻ ശ്രീനിവാസന്റേതായി റിലീസ് ആകാൻ നിരവധി സിനിമകളുണ്ട്. ധ്യാനും പ്രണവ് മോഹൻലാലും ഒന്നിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്ക് ശേഷം' തിയേറ്ററിൽ വൻ ഹിറ്റായിരുന്നു. ധ്യാന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. 
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം': ബാലയ്ക്ക് നേരെ പരിഹാസവർഷം