അനുബന്ധ വാര്‍ത്തകള്‍
- പി പി ദിവ്യയ്ക്ക് ജാമ്യമില്ല, മുൻകൂർ ജാമ്യഹർജി തള്ളി
- ദിവ്യ ഒളിച്ചുകളിക്കട്ടെ പിടിക്കാൻ നിൽക്കുന്നില്ലെന്ന് പോലീസ്..ഇരുട്ടിൽ തപ്പൽ തുടരും
- സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു, നടിയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ
- സിദ്ദിഖ് ഇപ്പോഴും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിത കള്ളസാക്ഷിയെ സൃഷ്ടിച്ചെന്ന് ആരോപണം
- Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്
ലൈംഗികാതിക്രമണ കേസ്; നടൻ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. നവംബര്‍ 21 വരെയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഇന്നുതന്നെ ഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് നടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിങ് സെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. പ്രത്യേക അന്വേഷണസംഘത്തിനും ഡി ജി പിക്കും അവര്‍ നടി നല്‍കിയിരുന്നു.
ഷൂട്ടിങ് ലൊക്കേഷനില്‍ വിളിച്ചുവരുത്തുകയും ശേഷം ഹോട്ടലില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. അതേസമയം, തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പീഡനാരോപണമെന്നായിരുന്നു ബാലചന്ദ്രമേനോന് പ്രതികരിച്ചിരുന്നത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ്റെ വാദം.