അനുബന്ധ വാര്‍ത്തകള്‍
- ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ഇനിയും വൈകും, മാറ്റിയ റിലീസ് തീയതി പ്രഖ്യാപിച്ചു
- ടൊവിനോയുടെ 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 9-ന് തീയേറ്ററുകളിൽ; നായികയായി കയാദു ലോഹർ വീണ്ടും മലയാളത്തിൽ
- അവൻ കൊച്ചല്ലേ... മമ്മൂക്കയുമൊത്തുള്ള വീഡിയോ കോളില്‍ ബേസില്‍, ട്രോളുമായി വീണ്ടും ടൊവിനോ
- അവൻ കൊച്ചല്ലേ... മമ്മൂക്കയുമൊത്തുള്ള വീഡിയോ കോളില്‍ ബേസില്‍, ട്രോളുമായി വീണ്ടും ടൊവിനോ
- തിയേറ്റർ ഇളക്കിമറിക്കാൻ അതിരടി എത്തുന്നു; റിലീസ് തീയതി പുറത്ത്
ടൊവിനോ എത്തുന്നു 'പള്ളിച്ചട്ടമ്പി'യായി; ഏപ്രിൽ 10ന് റിലീസ്
1950-60 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്
Pallichattambi
വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തമിഴ് ചിത്രം ഡ്രാഗണിലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി വൻ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര ആലപിച്ച ചിത്രത്തിലെ കാട്ടുചെമ്പകം എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. ചിത്രത്തിൽ ടിജോ ടോമി ക്യാമറയും രാജേഷ് മേനോൻ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ടിജോ ടോമിയാണ് ഛായാഗ്രഹണം. എഡിറ്റിഗ് ശ്രീജിത്ത് സാരംഗ്.
റഷീദ് അഹമ്മദ് മേക്കപ്പ്, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈൻ, അനിൽ ആമ്പല്ലൂർ ഫിനാൻസ് കൺട്രോളർ, കിരൺ റാഫേൽ, റെനിത് രാജ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ, ഋഷ് ലാൽ ഉണ്ണികൃഷ്ണൻ സ്റ്റിൽസ്, ബിനോയ് നമ്പാല കാസ്റ്റിംഗ് ഡയറക്ടർ, അലക്സ് ഇ. കുര്യൻ ലൈൻ പ്രൊഡ്യൂസർ, രാജേഷ് മേനോൻ പ്രൊഡക്ഷൻ കൺട്രോളർ, നോബിൾ ജേക്കബ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, എബി കോടിയാട്ട്, ജെറി വിൻസന്റ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാർ എന്നിങ്ങനെയാണ് മറ്റ് അണിയറപ്രവർത്തകർ.
അടുത്ത ലേഖനം