അനുബന്ധ വാര്‍ത്തകള്‍
- ബജറ്റ് 800 കോടി, അല്ലുവിന് വില്ലൻ അല്ലു തന്നെ; അറ്റ്ലി ചിത്രം സകല റെക്കോർഡുകളും തകർക്കുമോ
- A22XA6: 'അറ്റ്ലിയ്ക്ക് ഇനിയും കോപ്പിയടി നിർത്താറായില്ലേ': അല്ലു ചിത്രത്തിനെതിരെ ആരാധകർ
- അറ്റ്ലിക്ക് 100 കോടി, അല്ലുവിന്റെ പ്രതിഫലം 175, വിഎഫ്എക്സിന് മാത്രം 250 കോടി! A22XA6 പടത്തിന്റെ ബജറ്റ് ഞെട്ടിക്കുന്നത്
- മാസും മാജിക്കും ഒത്തുചേരുമ്പോൾ; A22XA6 വന്‍ പ്രഖ്യാപനം, അല്ലു-അറ്റ്ലി ചിത്രം ഹോളിവുഡ് ലെവലില്‍
- ബജറ്റ് 4 കോടി, റീ റിലീസിന് ആദ്യദിന കളക്ഷൻ 4.02; അല്ലു അർജുന്റെ ആര്യ 2 രണ്ടാം വരവിൽ ഹിറ്റടിക്കുമോ?
പ്രഭാസ് സിനിമയിൽ നിന്നും പുറത്ത്, അല്ലു അർജുന് നായികയാകാൻ ദീപിക പദുക്കോൺ
സിനിമയിലെ നായികമാരെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
പ്രഭാസും സന്ദീപ് റെഡ്ഢിയും ഒന്നിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്നും ഒഴിവായ ദീപിക അല്ലു അർജുന് ചിത്രത്തിൽ ജോയിൻ ചെയ്തതായി റിപ്പോർട്ട്. ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയിലെ നായികമാരെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
സിനിമയിൽ അഞ്ച് നായികമാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ദീപിക പദുകോൺ, മൃണാൾ താക്കൂർ, ജാൻവി കപൂർ തുടങ്ങിയവരാണ് അതിൽ മൂന്ന് പേർ. ബാക്കിയുള്ള രണ്ട് നായികമാരെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഭാഗ്യശ്രീ ബോർസെ ആണ് സിനിമയിൽ മറ്റൊരു നായികയായി എത്തുന്നതെന്നും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചിത്രത്തിൻറെ പ്രാരംഭ ജോലികൾക്കായി അറ്റ്‍ലീ ഹൈദരാബാദിൽ എത്തിച്ചേർന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർപോർട്ടിൽ നിന്നുള്ള അറ്റ്‍ലീയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം, സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷൻ കോസ്റ്റ് വരുന്ന ചിത്രത്തിൻറെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.