1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Choreographer ganesh acharya charged with sexual harrassment

ലൈംഗികാതിക്രമം: ഗണേഷ് ആചാര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമം
നൃത്തസംവിധായകൻ ഗണേഷ് ആചാര്യയ്ക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ കുറ്റപത്രം സ‌മർപ്പിച്ചു. 2020ലാണ് നൃത്ത സംവിധായികയായ യുവതി പോലീസിൽ പരാതി ന‌ൽകിയത്.
 
ഗണേഷ് ആചാര്യ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കാതിരുന്നപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.സിനിമയിൽ നിന്നും ലഭിച്ചിരുന്ന വരുമാനം നൽകാൻ ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു. കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും യുവ‌തി പരാതിയിൽ പറയുന്നു.
About Writer
അഭിറാം മനോഹർ