ആന്റണി അനുഗ്രഹീതനായിട്ട് 1 വര്‍ഷം'; അധികമാരും കാണാത്ത ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (15:07 IST)

സണ്ണി വെയ്ന്‍ ചിത്രം അനുഗ്രഹീതന്‍ ആന്റണി റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം.പ്രിന്‍സ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം മിന്നം വിജയം സ്വന്തമാക്കി.ഗൗരി ജി. കിഷന്‍,സിദ്ദിഖ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.A post shared by Dr. Sangeetha Janachandran (@sangeetha_j)

ഒരു വര്‍ഷത്തോളം വൈകിയാണ് സിനിമ ഏപ്രില്‍ ഒന്നിന് പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡ് -19 രണ്ടാം തരംഗം മൂലം കുറച്ചു തിയേറ്ററുകളില്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനത്തിനെത്താന്‍ സാധിച്ചുള്ളൂ. 2021 ഏപ്രില്‍ 1 ന് റിലീസ് ചെയ്ത ചിത്രം ജൂലൈ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചു.


ആഗസ്റ്റ് 8 ന് മിനിസ്‌ക്രീനിലും ചിത്രം പ്രദര്‍ശനത്തിനെത്തി.
ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :