നയൻതാരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പോലീസ് പരാതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 മാര്‍ച്ച് 2022 (14:39 IST)
തെന്നിന്ത്യൻ സൂപ്പർ‌താരം നയൻതാരയ്ക്കും സംവിധായകൻ വിഗ്നേഷ് ശിവനുമെതിരെ പോലീസിൽ നൽകി യുവാവ്. സാലിഗ്രാം സ്വദേശി കണ്ണൻ എന്ന വ്യക്തിയാണ് പരാതി നൽകിയിരിക്കുന്നത്.

‘റൗഡി പിക്‌ചേഴ്‌സ്’ എന്നാണ് നയൻതാരയുടേയും വിഗ്നേഷ് ശിവന്റെയും പേരിലുള്ള പ്രൊഡക്ഷൻ കമ്പനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടിൽ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചെന്നൈ സിറ്റി കമ്മീഷണർ ഓഫീസിലാണ് പരാതി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :