1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chiranjeevi's emotional note to sanjay dutt

നിങ്ങളൊരു പോരാളിയാണ്, ആരോഗ്യത്തോടെ തിരിച്ചുവരു: സഞ്‌ജയ് ദത്തിന് ആശംസകളുമായി ചിരഞ്‌ജീവി

ചിരഞ്‌ജീവി
ശ്വാസകോശത്തിൽ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഞ്‌ജയ് ദത്തിന് ആരോഗ്യം ആശംസിച്ച് മെഗാസ്റ്റാർ ചിരഞ്‌ജീവി. നിരവധി പ്രതിസന്ധികൾ തരണം ചെയ്‌ത സഞ്‌ജയ് ദത്ത് രോഗം മറികടന്നുകൊണ്ട് തിരിച്ചുവരുമെന്നും ചിരഞ്‌ജീവി പ്രത്യാശ പ്രകടിപ്പിച്ചു.
 
ഇപ്പോഴത്തെ അവസ്ഥയെ നിങ്ങൾ അഭിമുഖീകരിക്കുന്നുവെന്ന് അറിയുന്നത് വേദനയുണ്ടാക്കുന്നതാണ്. നിരവധി വർഷങ്ങളായി അനവധി പ്രതിസന്ധികൾ നിങ്ങൾ മറികടന്നു. നിങ്ങൾ ഒരു പോരാളിയാണ്. നിങ്ങൾ ഇതിൽ നിന്നും ഒഉറത്തുവരുമെന്ന കാര്യത്തിൽ സംശയമില്ല. എത്രയും വേഗം തന്നെ നിങ്ങൾ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഞങ്ങളുടെ എല്ലാ സ്‍നേഹവും പ്രാർത്ഥനകളും നേരുന്നുവെന്നാണ് ചിരഞ്‌ജീവി പറഞ്ഞിരിക്കുന്നത്.
 
നിലവിൽ രോഗത്തെ തുടർന്ന് യുഎസിൽ പോയിരിക്കുകയാണ് സഞ്‌ജയ് ദത്ത്.സഞ്‍ജയ് ദത്തിന് ഒപ്പമുള്ള ഫോട്ടോയും ചിരഞ്‍ജീവി ഷെയര്‍ ചെയ്‍തിട്ടുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ദേവാസുരത്തിൻറെ കഥ പറയാനെത്തിയ രഞ്ജിത്തിനോട് മോഹൻലാൽ പറഞ്ഞു - 2 വർഷത്തേക്ക് ഡേറ്റില്ല !