പ്രിയങ്കാ ചോപ്രയുടെ ഓർമ്മക്കുറിപ്പുകൾ വരുന്നു: അൺഫിനിഷ്‌ഡ്

അഭി‌റാം മനോഹർ| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2020 (17:38 IST)
വ്യക്തിജീവിതത്തിലെ മറക്കാനാവത്ത അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പ്രിയങ്കാ ചോപ്രയുടെ ഓർമ്മപുസ്‌തകം പുറത്തിറങ്ങാനൊരുങ്ങുന്നു. അൺഫിനിഷ്‌ഡ് എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തിന്റെ ഫൈനൽ ഡ്രാഫ്‌റ്റ് പൂർത്തിയായി.പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പ്രസാധകർ.

ബോളിവുഡിൽ തന്റെ പതിനേഴാം വയസ്സിൽ വന്നുകയറിയതാണ് പ്രിയങ്കാ ചോപ്ര. മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയങ്ക സിനിമയിൽ സജീവമായത്. പിറ്റേ വർഷം മിസ് വേൾഡുമായി തിരഞ്ഞെടുക്കപ്പെട്ടു.

അൺഫിനി‌ഷ്‌ഡ് പൂർത്തിയായിരിക്കുന്നു. എന്റെ ജീവിതത്തിൽ സ്വാധീനിച്ചതും പ്രതിഫലിച്ചതുമായ സംഭവങ്ങളാണ് ഈ പുസ്തകത്തിൽ പങ്കുവെക്കുന്നത്. വൈകാതെ തന്നെ അത് നിങ്ങളുടെ അടുത്തെത്തുമെന്നും പ്രിയങ്ക കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :