അനുബന്ധ വാര്‍ത്തകള്‍
- Ozler Trailer, Mammootty: ശബ്ദം കൊണ്ട് മാത്രമല്ല, ട്രെയ്ലറില് മമ്മൂട്ടിയുടെ സാന്നിധ്യവുമുണ്ട് ! കണ്ടെത്തി സോഷ്യല്‍ മീഡിയ
- 'മമ്മൂട്ടി ഹീറോ ഡാ'! ഒരു നേട്ടം കൂടി സ്വന്തം പേരിലാക്കി മെഗാസ്റ്റാര്‍, വിജയങ്ങളുടെ ട്രാക്കില്‍ തുടരാന്‍ നടന്
- Ozler Trailer: ജയറാം- മിഥുൻ മാനുവൽ മെഡിക്കോ ത്രില്ലർ ചിത്രത്തിലെ ഡെവിൾ മമ്മൂട്ടിയോ? സൂചന നൽകി ഓസ്ലർ ട്രെയിലർ, പക്ഷേ ശ്രദ്ധിച്ച് കാണണം!
- Ozler Movie Trailer: ഓസ്ലര് ട്രെയ്ലറില് മമ്മൂട്ടിയെ കാണിക്കുമോ? ത്രില്ലടിച്ച് ആരാധകര്‍
- Bramayugam Movie: 'ശരിക്കും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?' ഭ്രമയുഗത്തിന്റെ അടുത്ത സസ്പെന്‍സ് പുറത്തുവിട്ട് മമ്മൂട്ടി, പോസ്റ്ററിലുള്ള താരത്തെ മനസിലായോ?
ഭ്രമയുഗത്തില്‍ ഞെട്ടിക്കാന്‍ അമാല്‍ഡയും ! വൈറലായി പുതിയ പോസ്റ്റര്‍
മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്
Amalda Liz Bramayugam
Bramayugam Movie, Mammootty: ഓരോ അപ്ഡേറ്റുകള് വരും തോറും ആരാധകരെ കൂടുതല്‍ ഞെട്ടിക്കുകയാണ് രാഹുല്‍ സദാശിവന് ചിത്രം ഭ്രമയുഗം. മമ്മൂട്ടി ദുര്‍മന്ത്രവാദിയുടെ വേഷത്തിലെത്തുന്നു എന്നതാണ് ഭ്രമയുഗം വാര്‍ത്തകളില്‍ നിറയാന്‍ ആദ്യത്തെ കാരണം. പിന്നീടങ്ങോട്ട് ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും വൈറലായി. അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഈ കൂട്ടത്തിലേക്ക് ഇപ്പോള്‍ ഇതാ നടി അമാല്‍ഡ ലിസിന്റെ (Amalda Liz) ക്യാരക്ടര്‍ പോസ്റ്ററും !
മുഖം മുഴുവനായി കാണിക്കാത്ത അമാല്‍ഡയുടെ കഥാപാത്രത്തെയാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടത് തന്നെയാണ് ചിത്രത്തിന്റെ കഥയെന്ന് വ്യക്തമാകുന്നതാണ് അമാല്‍ഡയുടെ പോസ്റ്റര്‍.
കമ്മട്ടിപ്പാടം, ട്രാന്‍സ്, സി യു സൂണ്‍, സുലൈഖ മന്‍സില്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അമാല്‍ഡ.
ഫെബ്രുവരിയിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. ഹൊറര്‍ ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
അടുത്ത ലേഖനം