'മമ്മൂട്ടി ഹീറോ ഡാ'! ഒരു നേട്ടം കൂടി സ്വന്തം പേരിലാക്കി മെഗാസ്റ്റാര്‍, വിജയങ്ങളുടെ ട്രാക്കില്‍ തുടരാന്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 ജനുവരി 2024 (09:07 IST)
മമ്മൂട്ടിയുടെ കരിയറിലെ മികച്ച രണ്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ കാലയളവില്‍ മലയാള സിനിമയ്ക്ക് ഏറ്റവും അധികം ഹിറ്റുകള്‍ സമ്മാനിച്ചതും മെഗാസ്റ്റാര്‍ തന്നെയാണ്. ഇന്നും പുതുമ തേടി അലയാനുള്ള മനസ്സും തന്നിലെ നടനെ തേച്ചു മിനുക്കി കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പ്രത്യേകതയുമാണ് ഈ വിജയങ്ങള്‍ക്ക് പിന്നില്‍. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യയുടെ പുത്തന്‍ നേട്ടത്തിന് അര്‍ഹനായിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം.

മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പുരുഷതാരം എന്ന ജാതിയാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. 10 മില്യണില്‍ കൂടുതല്‍ പരാമര്‍ശങ്ങളാണ് നടനുമായി ബന്ധപ്പെട്ട നടന്നിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തത്.

2023ല്‍ മിന്നും വിജയം സ്വന്തമാക്കിയ കണ്ണൂര്‍ സ്‌ക്വാഡിലെ പ്രകടനവും സൂപ്പര്‍ താരങ്ങള്‍ തൊടാന്‍ മടിക്കുന്ന സ്വവര്‍ഗാനുരാഗിയായി എത്തിയ കാതലും ചര്‍ച്ച വേദികളില്‍ നടന്റെ പേര്
നിറസാന്നിധ്യമായി മാറാന്‍ കാരണമായി.


ഭ്രമയുഗം റിലീസിന് ഒരുങ്ങുകയാണ്. ഇതിലും വ്യത്യസ്തമായ ഒരു മമ്മൂട്ടിയെ കാണാന്‍ ആകും എന്നാണ് പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കുന്ന സൂചന.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :