1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhavana new photos

പിങ്ക് ഗൗണില്‍ മനംമയക്കുന്ന ലുക്കില്‍ ഭാവന; ഏറ്റെടുത്ത് ആരാധകര്‍

Bhavana
ഏറെ കാലമായി മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ഭാവന തങ്ങളുടെ പ്രിയപ്പെട്ട താരമാണ്. ഭാവനയുടെ പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ ഇതാ പിങ്ക് ഗൗണില്‍ ആരാധകരെ മനംമയക്കുന്ന ലുക്കില്‍ എത്തിയിരിക്കുകയാണ് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ് ഭാവന തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 
 
പിങ്ക് നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഗൗണിന് ചേരും വിധമുളള കമ്മലായിരുന്നു ഭാവന അണിഞ്ഞത്.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദുല്‍ഖറിന്റെയും ടൊവിനോയുടെ നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംയുക്ത മേനോന്റെ പ്രായം അറിയുമോ?