അനുബന്ധ വാര്‍ത്തകള്‍
- നടന്‍ സായ് ധര്‍മ തേജിന് വാഹനാപകടത്തില്‍ പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- ഈ നടിയെ മനസിലായോ? സൂപ്പര്‍ഹിറ്റ് സിനിമയില്‍ ദുല്‍ഖറിന്റെ നായിക (ചിത്രങ്ങള്‍ കാണാം)
- ദിലീപിനെ വിവാഹം കഴിക്കാനുള്ള തീരുമാനം മഞ്ജുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു; മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഒടുവില്‍ അത് സംഭവിച്ചു
- പ്രാഞ്ചിയേട്ടന് ബോക്സ്ഓഫീസ് ഹിറ്റല്ല ! അന്ന് രഞ്ജിത്ത് പറഞ്ഞു
- ആദ്യമായി ദിലീപിന്റെ നായികയാകുമ്പോള്‍ മഞ്ജു വാര്യരുടെ പ്രായം എത്രയായിരുന്നു?
സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു; ദുരൂഹത
പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ പി.ആര്‍.എസ്.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല.
ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലാണ് രമേശ് വലിയശാലയുടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ.ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‌ക്രീനിന്റെയും ഭാഗമായി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.