രേണുക വേണു|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (10:51 IST)
തന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും പലരും ശ്രമിച്ചിട്ടുണ്ടെന്ന് ഭാവന ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. എന്നാല്‍, പിന്നീട് ഈ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഭാവന തന്നെ തങ്ങളോട് ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാവന പറഞ്ഞതിനാല്‍ അന്ന് അഭിമുഖത്തിന്റെ പൂര്‍ണരൂപം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തില്ല.
'മാറ്റി നിര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്റെ ലൈഫ് കരണമെന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ തകരാം. വേറെ ആരും വിചാരിച്ചാല്‍ തകരില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ നിഷേധിക്കുന്ന ദുരനുഭവങ്ങളുണ്ട്. സിനിമ ഇല്ലാതായാലോ മാറ്റിനിര്‍ത്തിയാലോ എന്റെ ലൈഫിന് ഒന്നും സംഭവിക്കില്ല. പ്രൊഫഷണ്‍ ജീവിതം ഇല്ലാതാകുമായിരിക്കും. എന്റെ വലിയൊരു ലൈഫിന്റെ ചെറിയ ഭാഗം മാത്രമാണ് തൊഴില്‍,' ഭാവന പറഞ്ഞു.